Tuesday, July 27, 2010
കൊലപാതകം!!!!!!
പതിവ് പോലെ അന്നും കാലത്ത് എണീറ്റ് അയാള്‍ ഒരുങ്ങി ഇറങ്ങി...മനസ്സില്‍ എന്നും അയാള്‍ക്ക് ഒരേ ഒരു ലക്ഷ്യമേ ഉണ്ടായിരുന്നൊള്ളൂ..കൊല്ലണം....തനിക്ക് വെറുപ്പുള്ള ഒന്നും നിലനില്‍ക്കാന്‍ അയാള്‍ സമ്മതിക്കില്ല.എത്ര മാത്രം ജീവന്‍ നശിപ്പിച്ചിട്ടും അയാള്‍ക്ക് തൃപ്തി ആവുന്നില്ല.എത്രയോ ജീവനുകള്‍ അയാളുടെ കാല്‍ച്ചുവട്ടില്‍ കിടന്നു പിടഞ്ഞിരിക്കുന്നു..ഒരല്‍പം പോലും ദയ ഇല്ലാതെ ആ ജീവന്‍ ഒന്ന് പിടയാന്‍ പോലും അവസരം നല്‍കാതെ അയാള്‍ കൊല്ലും.എന്തിനു വേണ്ടി?? ആര്‍ക്കു വേണ്ടി ?? അറിയില്ല!! പക്ഷെ ഇതൊന്നും അയാളെ ബാധിക്കില്ല.മരണത്തിനു കീഴടങ്ങേണ്ടി വരുന്ന ഈ പാവങ്ങള്‍ക്ക് നിയമവും പോലീസും ഒന്നും സംരക്ഷണം നല്‍കുന്നില്ല.ഇതാണോ ജനാധിപത്യം!!!?...അതോ ഈ പാവങ്ങളുടെ ജീവന് വിലയില്ലേ..??..ഇതില്‍ ഞെട്ടിപ്പിക്കുന്ന ഒരു രഹസ്യം ഇതിലെ വില്ലന്‍ ഞാന്‍ തന്നെയാണ്. എന്താണ് ഞാന്‍ ഇങ്ങനെ ആയി പോയത് ???മറ്റൊരു ജീവന്‍ എടുക്കാന്‍ എനിക്കാരാണ് അവകാശം നല്‍കിയത്??...അതോ ഞാന്‍ കാലനാണോ??......പക്ഷെ എനിക്കെന്തു കൊണ്ടോ കൊല ചെയ്യാതിരിക്കാന്‍ കഴിയുന്നില്ല!!!!!!...എത്ര കൊന്നിട്ടും മതിയാവുന്നുമില്ല.ഇന്ന് വൈകിട്ടും പതിവ് പോലെ ഏതെങ്കിലും ജീവന്‍ എടുക്കണം!!!!!!!!.......ഇന്ന് വൈകിട്ടും ഇന്‍ഫോ പാര്‍ക്ക് ഗേറ്റ് കടക്കുന്നതിനു മുന്‍പ് നടപതയിലൂടെ നടക്കുമ്പോള്‍ കാണുന്ന പുഴുക്കളെ ഒക്കെ ചവിട്ടി അരക്കണം.ഈ പുഴുക്കളാണ് നമ്മുടെ ചെടി തിന്നു നശിപ്പിക്കുന്നത്!!!..ഇനി പറയൂ ഞാന്‍ ചെയ്യുന്നത് തെറ്റാണോ???
Subscribe to:
Post Comments (Atom)
No comments:
Post a Comment